Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മലപ്പുറം ജില്ല രൂപീകരണ വാര്‍ഷികം മെജസ്റ്റിക് ആഘോഷിച്ചു

ദോഹ: മലപ്പുറം ജില്ല രൂപീകരണത്തിന്റെ 55 ആം വാര്‍ഷിക ദിനം മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സമുചിതമായി ആഘോഷിച്ചു.

ബലി പെരുന്നാള്‍ ദിനം കൂടിയായിരുന്ന ജൂണ്‍-16 നു അംഗങ്ങള്‍ ഒത്തു കൂടി ആഘോഷ കേക്ക് മുറിച്ചു.
പ്രസിഡന്റ് നിഹാദ് അലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ചെയര്‍മാന്‍ അഷ്‌റഫ് ചിറക്കല്‍, വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി അംഗങ്ങളായ സി വി മുഹമ്മദലി, ബഷീര്‍, റഷീദലി നിലമ്പൂര്‍, മുനിഷ് എ സി എന്നിവര്‍ സംസാരിച്ചു.
വൈസ് പ്രസിഡന്റ് റിയാസ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ ജിതിന്‍ നന്ദിയും പറഞ്ഞു.

ഷാഫി പാറക്കല്‍ ,ഇസ്മായില്‍ കുറുമ്പടി, സാബിര്‍, ഉണ്ണി നിലമ്പൂര്‍, മുഹമ്മദ് റാഫി, ആഷിഖ് തിരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button