Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ബോക്‌സ് ക്രിക്കറ്റ്: തുമാമ സോണ്‍ ജേതാക്കള്‍

ദോഹ: യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച പ്രഥമ ഇന്റര്‍ സോണ്‍ ബോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുമാമ സോണ്‍ ജേതാക്കളായി. ഗറാഫ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ അല്‍ഖോറിനെ പരാജയപ്പെടുത്തിയാണ് തുമാമ പ്രഥമ ഇന്റര്‍ സോണ്‍ ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കിയത്.
ദോഹ, തുമാമ, റയ്യാന്‍, മദീന ഖലീഫ, വക്ര, അല്‍ഖോര്‍ സോണുകളില്‍ നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മികച്ച ബാറ്റ്‌സ്മാനായി നബീല്‍ (തുമാമ)നെയും മികച്ച ബൗളര്‍ ആയി നജീബ് (അല്‍ഖോര്‍) നെയും തിരഞ്ഞെടുത്തു.
ആരിഫ്, ഫൈസല്‍, ഹബീബ്, അഹ്‌മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഫബീര്‍ അലി, ആസ്ജദ് , റഫീഖ്, ജീഷിന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Related Articles

Back to top button