മലപ്പുറത്തിന്റെ പിറന്നാള്‍ : ആഘോഷംമല്‍ഹാര്‍ 2024 മലപ്പുറം ഹാര്‍മണി ഗംഭീരമായി
ദോഹ: മലപ്പുറം ജില്ലയുടെ പിറവിയോടനുബന്ധിച്ച് ഖത്തറിലെ മലപ്പുറത്തുകാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ‘ ഡോം ഖത്തര്‍ ‘ മലപ്പുറം ജില്ലയുടെ അന്‍പത്തി അഞ്ചാം പിറന്നാള്‍ ഡോം ഖത്തര്‍ മല്‍ഹാര്‍ 2024 ആഘോഷിച്ചു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ര്‍ അശോക ഹാളില്‍ നടന്ന ചടങ്ങ് ഐ സി സി പ്രസിഡണ്ട് എ പി മണികണ്‍ഠന്‍ ഉല്‍ഘാടനം ചെയ്തു.
പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ. പി രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. സാംസ്‌കാരിക പൈതൃകത്തിന്റെ ആരൂഢമായ പൊന്നാനിയില്‍ ജനിച്ചത് കൊണ്ടാണ് താന്‍ എഴുത്തുകാരനായതെന്നും ‘ ദൈവത്തിന്റെ പുസ്തകം’ പോലുള്ള ഒരു കൃതി മലയാള സാഹിത്യത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ പ്രവാസം 42 വര്‍ഷം പൂര്‍ത്തീകരിച്ചരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൂടുതല്‍ വര്‍ഷം വിവിധ മേഖലകളില്‍ ജോലിയെടുക്കുന്നവരുമായ മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ചടങ്ങില്‍ ആദരിച്ചത് ജനശ്രദ്ധയാകര്‍ഷിച്ച ചടങ്ങായി മാറി.
ഡോം ഖത്തര്‍ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങ് പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍ നിയന്ത്രിച്ചു. ഡോം ഖത്തര്‍ ചീഫ് അഡൈ്വസര്‍ മശ്ഹൂദ് വി.സി , ഡോം ട്രഷറര്‍ രതീഷ് കക്കോവ്, പ്രോഗ്രാം ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ സിദ്ധിഖ് വാഴക്കാട്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സിദ്ധിഖ് ചെറുവള്ളൂര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഐ സി സി മുന്‍ പ്രസിഡണ്ട് പി. എന്‍ ബാബു രാജന്‍, ഡോം ഖത്തര്‍ പാട്രണായ ഡോ : വി.വി ഹംസ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പ്രശസ്ത ഗാന രചയിതാവും ഗായകനുമായ ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തില്‍ ഗായകരായ മുഹമ്മദ് തൊയ്യിബ്, ഹന തൊയ്യിബ്, ഷിബിന്‍, മേഘ, ഹിബ ഷംന, പ്രശോഭ് എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ഇശല്‍ സന്ധ്യ ആസ്വാദകരുടെ മനം കവര്‍ന്നു.
ഒപ്പം ഇടക്കിടെ അരങ്ങേറിയ നയന മനോഹരങ്ങളായ നൃത്ത നൃത്യങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
ഡോം ഖത്തര്‍ കലാകാരികളുടെ വെല്‍ക്കം ഡാന്‍സ്, വനിതാ വിംഗ് ബോളിവുഡ് ഡാന്‍സ് എന്നിവ അവതരിപ്പിച്ചപ്പോള്‍, കേരള വുമണ്‍സ് ഇനീഷ്യേറ്റീവ് ഖത്തര്‍ തിരുവാതിരക്കളിയും സെമി ക്ലാസിക്കല്‍ ഡാന്‍സുമായെത്തി. ടീം 974 ചടുല താളങ്ങളുമായി കൈകൊട്ടിക്കളിയും ഇശല്‍ ഹൂറീസിന്റെ ഒപ്പനയും ഒപ്പം ഇശല്‍ മജിലിസ് തിരൂരങ്ങാടിയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച കോല്‍ക്കളി ത്രസിപ്പിക്കുന്നതായിരുന്നു.
മീഡിയാ വിംഗ് കണ്‍വീനര്‍ നൗഫല്‍ കട്ടുപ്പാറ, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ഉണ്ണിമോയിന്‍, ശ്രീധരന്‍ കോട്ടക്കല്‍ അനീസ് ബാബു എന്നിവരുടേയും നേതൃത്വത്തില്‍ ഓര്‍ഗനൈസര്‍ മാരായ സലീം റോസ്, അനീഷ്, നിസാര്‍, നാസര്‍, അഷറഫ് നന്നമുക്ക്, റംഷീദ്, ഷാജി പി സി, അഷറഫ്, ഷഹനാസ് ബാബു, യൂസുഫ് പാഞ്ചിലി, റംസി,
എന്നിവര്‍ക്കൊപ്പം നബ്ഷ മുജീബ് കോര്‍ഡിനേറ്ററായ ഡോം സ്റ്റുഡന്റ്‌സ് വിംഗ് ജൂനിയര്‍ ഓര്‍ഗനൈസര്‍മാരും ജന സദസ്സിന്റെ നിയന്ത്രണം വളരെ ഭംഗിയായി കൈകാര്യം ചെയ്തു.
പ്രോഗ്രാം ഡയറക്ടര്‍ അബി ചുങ്കത്തയുടെ നേതൃത്വത്തില്‍ വൈകുന്നേരം 4:30 ന് തുടങ്ങിയ കലാ പരിപാടികളില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ക്കും അതുപോലെ പരിപാടി ഭംഗിയായി നടത്താന്‍ അത്യദ്ധ്വാനം ചെയ്ത ഓര്‍ഗനൈസര്‍മാര്‍ക്കും, വനിതാ വിംഗ് ട്രഷറര്‍ റസിയ ഉസ്മാന്‍ , ജനറല്‍ കണ്‍വീനര്‍ ഷംല ജാഫര്‍, സെക്രട്ടറി സൗമ്യ പ്രദീപ്, മൈമൂന സൈനുദ്ദീന്‍ തങ്ങള്‍, മുഹ്‌സിന ജമീല്‍, സന, ഫായിസ, റിന്‍ഷ എന്നിവര്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.