ഇസ് ലാം അറിയാന്‍ മാത്രമുള്ളതല്ല, ജീവിതത്തില്‍ പകര്‍ത്താനുള്ളതാണ്:പ്രൊഫസര്‍ ഡോ.ഇബ്രാഹിം സൈന്‍
ദോഹ.മൂല്യങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാനം. മൂല്യങ്ങള്‍ പഠിക്കാന്‍ മാത്രമുള്ളതല്ല അത് ജീവിതത്തില്‍ പകര്‍ത്താനുള്ളതാണെന്ന് ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡീന്‍, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസര്‍ ഡോക്ടര്‍ ഇബ്രാഹിം സൈന്‍.
ദോഹ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയില്‍ നിന്നും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍വെക്കേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടിയുള്ളതായിരിക്കണം ഓരോരുത്തരുടെയും ജീവിതം എന്ന് വിദ്യാര്‍ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വക്ര ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ചായിരുന്നു കോണ്‍വെക്കേഷന്‍ പരിപാടി. ഡോ.അബ്ദുല്‍ വാസിഅ് അധ്യക്ഷ പ്രഭാഷണം നിര്‍വഹിച്ചു. സിഐസി ഖത്തര്‍ വൈസ് പ്രസിഡണ്ട് അര്‍ഷദ്, മദ്റസ അലുംനി പ്രതിനിധി ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് , വിദ്യാര്‍ഥി പ്രതിനിധി മിന്‍ഹ സിയാന്‍ നൂറുദ്ധീന്‍ എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി.
റാങ്ക് ജേതാക്കളായ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സിഐസി വൈസ് പ്രസിഡണ്ട് അര്‍ഷദ് വിതരണം ചെയ്തു. തമീം മുഹമ്മദ്, ഹുസ്ന റൈഹാന ഹാഷിം, മിന്‍ഹ സിയാന്‍ നൂറുദ്ദീന്‍ എന്നിവരായിരുന്നു യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ മുഖ്യാതിഥി ഡോക്ടര്‍ ഇബ്രാഹിം സൈനില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളും മെമെന്റെയും ഏറ്റുവാങ്ങി.
മുഹമ്മദ് ജമാല്‍, സി കെ അബ്ദുല്‍ കരീം,അസ്ലം ഈരാറ്റുപേട്ട, ഷറഫുദ്ദീന്‍ തങ്കയത്തില്‍ ,അബുലൈസ് മലപ്പുറം,മുന മുമ്മദ് സലീം.റജീന മുസതഫ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നാദിര്‍ ഉമ്മര്‍ പരിപാടിയില്‍ ആങ്കറായിരുന്നു, തമീം മുഹമ്മദ് ഖിറാഅത്ത് നടത്തി, ഡോ. മുഹമ്മദ് സബാഹ് സമാപന പ്രഭാഷണം നിര്‍വഹിച്ചു.