Uncategorized

സംസ്‌കൃതി ഖത്തര്‍ ചിത്ര പ്രദര്‍ശനവും വില്‍പനയും ഇന്ന്

ദോഹ. ഖത്തര്‍ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ്.എം.എ ബാധിതയായ മല്‍ഖ റൂഹിക്കു മരുന്നെത്തിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ 1.16 കോടി റിയാല്‍ ധനശേഖരണത്തിന് പിന്തുണനല്‍കി സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ചിത്ര പ്രദര്‍ശനവും വില്പനയും ഇന്ന്
ജൂണ്‍ 27വ്യാഴാഴ്ച വൈകിട്ട് 6 മുതല്‍ 10 വരെ ഐ സി സി അശോക ഹാളില്‍ ആണ് പ്രദര്‍ശനവും വില്‍പ്പനയും നടക്കുക .ഖത്തറിലെ പ്രശസ്തരായ മുപ്പതിലേറെ കലാകാരന്മാരുടെ നൂറോളം ചിത്രങ്ങളാകും വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുക .പ്രദര്‍ശനത്തില്‍ വില്‍ക്കുന്ന ചിത്രങ്ങളുടെ തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറും .പരിപാടിയുടെ ഉത്ഘാടനം ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിലേക്കായി എല്ലാവരുടെയും സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് സംസ്‌കൃതി ഖത്തര്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!