Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മജിലിസ് പൊതു പരീക്ഷ: ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ദോഹ. ദോഹ അല്‍ മദ്രസത്തുല്‍ ഇസ് ലാമിയയില്‍ 2023-24 അധ്യായനവര്‍ഷത്തിലെ ഏഴാം ക്ലാസ് മജിലിസ് പ്രൈമറി പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മജ്ലിസ് ടോപ്പേഴ്സില്‍ ഇടം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോ ഡോ. അബ്ദുല്‍ വാസിഅ് വിതരണം ചെയ്തു. ടോപ്പേഴ്സിനുള്ള സമ്മാനം ക്ലിക്കോണ്‍ ഡയറക്ടര്‍ ജുറൈജ് ഇത്തിലോട്ടും നല്‍കി. റിഫ ഫാത്തിമ, അബീദ് റഹ്‌മാന്‍, നദീഫ് മുനീര്‍, മുഹമ്മദ് റിഹാന്‍, ഫത്മ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ടോപ്പര്‍സ് ലിസ്റ്റില്‍ ഇടം നേടി.

എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോ മദ്റസ അക്കാദമിക് കോര്‍ ഡിനേറ്റര്‍ മുഹമ്മദ് സബാഹ്, അബുലൈസ് എ.എം എന്നിവര്‍ വിതരണം ചെയ്തു.

മുന മുഹമ്മദ് സലീം, റജീന മുസ്തഫ, മുഹമ്മദ് ജമാല്‍, സി കെ അബ്ദുല്‍ കരീം,അസ് ലം ഈരാറ്റുപേട്ട, ഷറഫുദ്ദീന്‍ തങ്കയത്തില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തമീം മുഹമ്മദ് ഖിറാഅത്ത് നടത്തി, മുഹമ്മദ് സബാഹ് സമാപനം നിര്‍വഹിച്ചു.

Related Articles

Back to top button