Uncategorized

എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വിദ്യാഭ്യാസ പ്രതിഭാ സംഗമം -2024 ശ്രദ്ധേയമായി

ദോഹ. എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പ്രവാസി ഭാരതിയുടേയും സംയുക്താഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയില്‍ നടന്ന വിദ്യാഭ്യാസ പ്രതിഭാ സംഗമം 2024 ശ്രദ്ധേയമായി

തിരുവനന്തപുരം സെക്രട്ടറിയേറ്റിനെതിര്‍വശമുള്ള പത്മ കഫേ ഹാളില്‍ ( ട്രിവാന്‍ഡ്രം ഹോട്ടല്‍ ) നടന്ന പ്രതിഭാസംഗമം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു.
എന്‍. ആര്‍. ഐ. കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
മടങ്ങിയെത്തിയവരുള്‍പ്പെടെയുള്ള പ്രവാസികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി- ‘ പ്ലസ് ടു എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ തെരഞ്ഞെടുക്കപ്പെട്ട 101 വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ക്ക് എഡ്യൂക്കേഷണല്‍ മെരിറ്റ് അവാര്‍ഡുകളും സര്‍ട്ടിഫിക്കററുകളും മെഡലുകളും ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കി ആദരിച്ചു.

പ്രവാസി കുടുംബാംഗവും അടൂര്‍ സ്വദേശിനിയുമായ പ്രശസ്ത ട്രെക്കിംഗ് താരം സോനു സോമനെ ആദരിച്ചു. ആഫ്രിക്കയില്‍ ട്രെക്കിംഗിന് യാത്ര തിരിക്കുന്ന സോനു സോമന് ഹൃദ്യമായ യാത്രയയപ്പും നല്‍കി.

നിര്‍ധന കുട്ടികള്‍ക്കുള്ള നോട്ടുബുക്കുകളുടെ വിതരണം നോര്‍ക്കാ – റൂട്ട്‌സ് സി ഇ. ഒ. അജിത് കോളശ്ശേരി നിര്‍വഹിച്ചു. പിന്നണി ഗായിക ഐശ്വര്യ എം. നായരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് കുവൈറ്റ് അഗ്‌നിബാധയില്‍ മരണമടഞ്ഞവരുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ചു. കൗണ്‍സില്‍ വനിതാ വിഭാഗം വൈസ് ചെയര്‍മാന്‍ രജിതാ പ്രഭു സ്വാഗതമാശംസിച്ചു. ട്രിവാന്‍ഡ്രം ക്ലബ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എന്‍.ആര്‍.ഐകൗണ്‍സില്‍ വൈസ് ചെയര്‍മാന്‍
ശശി. ആര്‍. നായരെയും എന്‍.ആര്‍.ഐ കുടുംബാംഗമായ വിദ്യാഭ്യാസ പ്രേരക്
അവാര്‍ഡു നേടിയ ഷെമീമ സുല്‍ത്താനെ ( പെരുമാതുറ )യും ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു. പ്രവാസിയും എവന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, എന്‍.ആര്‍.ഐ കൗണ്‍സില്‍ വൈസ് ചെയര്‍മാന്മാരായ ഡോ. ഗ്ലോബല്‍ ബഷീര്‍ , ഡോ: കുര്യാത്തി ഷാജി,സജു മോന്‍
തലശ്ശേരി, ഗായകന്‍ വിനയചന്ദ്രന്‍, ശശി ആര്‍. നായര്‍, മനു. സി. കണ്ണൂര്‍, പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍ എ അമീര്‍ വടകര എന്നിവര്‍ പ്രസംഗിച്ചു.

പ്രവാസി കുടുംബാംഗങ്ങളായ ശ്രീലക്ഷ്മി, സൈദ സലീം, ഐശ്വര്യ എം. നായര്‍ , ശ്രീനന്ദന , ശ്രീധന്യ എന്നിവരുടെ കരാക്കെ ഗാനമേളയും ശ്രീലക്ഷ്മിയുടെ വയലിന്‍ സോളയും ചടങ്ങിനെ ധന്യമാക്കി. പ്രോഗ്രാം
കോ ഓര്‍ഡിനേറ്ററും
എന്‍.ആര്‍.ഐ കൗണ്‍സില്‍ കണ്‍വീനറുമായ രതീഷ് കെ. നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!