Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സോനു സോമനെ ആദരിച്ചു

ദോഹ. തന്‍സാനിയയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പര്‍വ്വതാരോഹണത്തിന് കേരളത്തില്‍ നിന്നും പുറപ്പെടുന്ന അടൂര്‍ സ്വദേശിനി കുമാരി സോനു സോമന് യാത്രക്കാവശ്യമായ സാമഗ്രികളും
പര്‍വ്വതത്തിന് മുകളില്‍ നാട്ടാനുള്ള ദേശീയ പതാകയും കോര്‍ ഇന്റര്‍നാഷണല്‍ ഗ്രുപ്പിന്റെ കൊച്ചിയിലെ ഓഫീസില്‍ വെച്ചു ഡോക്ടര്‍ ഗ്ലോബല്‍ ബഷീര്‍ അരിമ്പ്ര യും പ്രശസ്ത നടന്‍ കുമരകം രഘുനാഥും മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് സമ്മാനിച്ചു.
സാഹസിക യാത്രക്ക് പുറപ്പെടുന്നതിന്റെ ഭാഗമായി സോനു സോമനെ കമ്പനിക്ക് വേണ്ടി ഡോക്ടര്‍ ഗ്ലോബല്‍ ബഷീറും, കുമരകം രഘുനാഥും ,മാനാടത്ത് ഇസ്മായിലും, നോയല്‍ മാത്യുവും ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ കേരള സ്റ്റേറ്റ് ചെയര്‍മാന്‍ ഷാനവാസ് മേത്തരും പൊന്നാട അണിയിച്ചു ആദരിച്ചു. ഡോക്ടര്‍ ഗ്ലോബല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മാനാടത്ത് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു കുമരകം രഘുനാഥ് സ്വാഗതവും നോയല്‍ മാത്യു നന്ദിയും പറഞ്ഞു

Related Articles

Back to top button