ആന്‍ റിയ ഖത്തര്‍ തിരുവോണാരവം പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ. ഈ വര്‍ഷത്തെ ഓണാഘോങ്ങളുടെ ഭാഗമായി മലയാളത്തിന്റെ മഹോത്സവത്തെ വരവേല്‍ക്കാനായ് ആന്‍ റിയ ഖത്തര്‍ ‘തിരുവോണാരവം 2024’ മെഗാ ഷോ നത്തുന്നു.
കേരളത്തിലെ ചലചിത്ര, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ‘തിരുവോണാരവം2024’ന്റെ പോസ്റ്റര്‍ പ്രകാശനവും ,തിരുവോണത്തിന്റെ വരവ് പ്രത്യേകം വിളിച്ചോതി സദസ്സിനോട് സംസാരിക്കുന്ന ‘ശുക്രന്‍ ‘എന്ന് പേരിട്ട പ്രത്യേക ചിഹ്നത്തിന്റെ അവതരണവും നടത്തി. ആന്‍ റിയ അംഗങ്ങളുടെയും, അഭ്യുദയാകാംക്ഷികളുടേയും സാന്നിദ്ധ്യത്തില്‍ പ്രശസ്ത സിനിമാ നടന്‍ ഹരി പ്രശാന്ത് വര്‍മ്മ പോസ്റ്റര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
റിതാജ് സല്‍വ റിസോര്‍ട്ട് & സ്പാ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 25 ന് ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആന്‍ റിയ കുടുംബാംഗങ്ങള്‍ക്കും മലയാളി സമൂഹത്തിനും വേണ്ടി ഒരുക്കിയീട്ടുള്ളതെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഡോ : കൃഷ്ണകുമാര്‍ പറഞ്ഞു.
കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളേയും,ആധൂനിക കലകളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികളാണ് ആന്‍ റിയ ഖത്തര്‍ ‘തിരുവോണാരവം2024’ നായി ഒരുക്കുന്നത്.
കലാ കായിക സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അങ്കമാലി മുനിസിപ്പാലിറ്റിയിലേയും സമീപ്രദേശങ്ങളിലെ പതിനാലു പഞ്ചായത്തുകളിലുമുള്ള ഖത്തര്‍ നിവാസികളുടെകൂട്ടായ്മയായ ആന്‍ റിയ ഖത്തര്‍ ഒട്ടേറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്.
ആന്‍ റിയ ഖത്തര്‍ വൈസ് പ്രസിഡണ്ട് അഗസ്റ്റിന്‍ കല്ലൂക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്രശാന്ത് വര്‍മ,ഓ ബി ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആഷിക് റെഹമാന്‍ ,റിതാജ് ഗ്രൂപ്പ് പ്രതിനിധികളായ പ്രമോദ് തെക്കേതില്‍, ഫാത്തിമ സാറാ,ആന്‍ റിയ
ജനറല്‍ സെക്രട്ടറി വിനായക് മോഹന്‍ ,ട്രഷറര്‍ ബിജു കാഞ്ഞൂര്‍, ജെരീഷ് ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഡോ: കെ കൃഷ്ണകുമാര്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ റോജോ ജോസഫ് നന്ദിയും പറഞ്ഞു.
അര്‍ച്ചന ലിന്‍സണ്‍ പരിപാടികളുടെ അവതാരകയായിരുന്നു.