‘അറ്റന്‍ഷന്‍ പ്‌ളീസ്’ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ദോഹ. ഇസ്സ ഫിലിംസിന്റെ ബാനറില്‍ കര്‍ഡാഷ് എന്റര്‍ടൈന്റ്‌മെന്റ് നിര്‍മിക്കുന്ന അറ്റന്‍ഷന്‍ പ്‌ളീസ് എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദോഹയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.ഇതിനോടകം മികച്ച ഒരുപാട് ഷോര്‍ട്ഫിലിം ,ആല്‍ബം ,ആഡ് ഫിലിം മേഖലകളിലൂടെ ഖത്തറിലും നാട്ടിലുമായി സുപരിചിതനായ ഷാം ദോഹയാണ് ചിത്രത്തിന്റെ കഥ ,തിരക്കഥ,സംഭാഷണം ,സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സൂപ്പര്‍ഹിറ്റ് ആയ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം ,ധൂമം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ സ്വലാഹ് റഹ്‌മാന്‍ ആണ് നായകന്‍ . നദികളില്‍ സുന്ദരി യമുന ,എ പാന്‍ ഇന്ത്യന്‍ സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വിസ്മയ ശശികുമാര്‍ ആണ് നായിക .പ്രമുഖ ബ്ലോഗര്‍ അക്ഷയ സൂരജ് ശ്രദ്ധേയ വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖ ബാലതാരം ലക്ഷ്മിയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് .
മൊബൈലിന് അടിമപ്പെട്ടുപോയ അച്ഛന്റെയും അമ്മയുടെയും 11 വയസ്സുകാരി മകളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് കുടുംബപാശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഇതിവൃത്തമെന്നു സംവിധായകന്‍ ഷാം ദോഹ പറഞ്ഞു .പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ റിലീസ് ആഗസ്ത് അവസാനത്തോടെ ഖത്തറിലും നാട്ടിലുമായി നടക്കും.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ റേഡിയോ മലയാളം ഡിജിഎം നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍ , ആര്‍ ജെ സൂരജ് ,ഡയറക്ടര്‍ ഷാം ദോഹ ,അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രിന്‍സി ജില്‍സണ്‍ ,നടി അക്ഷയ സൂരജ് ,പബ്ലിസിറ്റി ഡിസൈനര്‍ നുഷ്ബാന്‍ ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷംഷീര്‍ കെ പി എന്നിവര്‍ പങ്കെടുത്തു ആര്‍ ജെ പാര്‍വതി അവതാരികയായിരുന്നു .
കാമറ ജി.കെ.പി വിജേഷ്, ,മേക്കപ്പ് അമ്പിളി കൃഷ്ണ ,കാമറ അസ്സോസിയേറ്റ്: ആകാശ് സഞ്ജീവ് .അസിസ്റ്റന്റ് കാമറ അഖില്‍ ,കാമറ യൂണിറ്റ് ക്യാം റെന്റ് കൊച്ചി ,ക്രീയേറ്റീവ് ഹെഡ് ഹസ്ബുല്ല കൊല്ലം ,അസിസ്റ്റന്റ് ഡയറക്ടര്‍ അഷ്ഫാഖ് അലി, പ്രദീപ് മുയ്യം ,സ്റ്റില്‍സ് ലുബൈബ അഷ്‌റഫ്, പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍ ഷംസീര്‍ കെ.പി, കോസ്റ്റിയൂം അബ്ദു ശെയിഡ്‌സ് , കോ പ്രൊഡ്യൂസേര്‍സ് പരീത് ആലുവ, ജെസ്സി കൊണ്ടോട്ടി, നാസര്‍ എരിമയൂര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.