Local News

ഇശല്‍ തീരം സൗഹൃദസംഗമം ശ്രദ്ധേയമായി

കെ എം. സി. സി ഖത്തര്‍ തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇശല്‍ തീരം 24 സൗഹൃദ സംഗമം ശ്രദ്ധേയമായി
ഖത്തര്‍ കെഎംസിസി സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി ഖത്തര്‍ തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുഹ്‌സിന്‍ തളിക്കുളം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ പങ്കെടുത്തു.

കെഎംസിസി ഖത്തര്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി സംസ്ഥാന വനിത വിങ് വൈസ് പ്രസിഡന്റ് ബാസ്മ സത്താര്‍,സ്‌നേഹ സുരക്ഷ പദ്ധതി സംസ്ഥാന കണ്‍വീനര്‍ യൂനസ് വാടാനപ്പള്ളി, കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍.ടി. നാസര്‍ , കെ എം സിസി ഖത്തര്‍ ജില്ലാ ആക്റ്റിംഗ് സെക്രട്ടറി അക്ബര്‍ അലി, കെ എം സി സി നാട്ടിക മണ്ഡലം സെക്രട്ടറി പിഎ നാസര്‍,
ഖത്തര്‍ ഇന്‍കാസ് തൃശ്ശൂര്‍ ജില്ല ജനറല്‍ സെക്രട്ടറിയും ഖത്തര്‍ തളിക്കുളം പ്രവാസി കൂട്ടായ്മ പ്രസിഡണ്ടുമായ ഉല്ലാസ് തളിക്കുളം, ഖത്തര്‍ മാപ്പിള കലാ അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .

ഖത്തര്‍ കെഎംസിസി സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്തു.

നാട്ടിക മണ്ഡലത്തിന്റെ ഭാഗമായ തളിക്കുളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണത്തിന് വേണ്ടി പ്രയത്‌നിച്ച നാട്ടിക മണ്ഡലം കോഡിനേറ്റര്‍ ഷംസുദ്ദീന്‍ വൈക്കോച്ചിറക്കും
കെഎംസിസി ഖത്തര്‍ തൃശ്ശൂര്‍ ജില്ല കൗണ്‍സിലര്‍ പി.കെ മുഹമ്മദ് തളിക്കുളത്തിനും സ്‌നേഹാദരം നല്‍കി

ദോഹയിലെ പ്രശസ്തരായ കലാകാരന്മാര്‍ പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു.

കെഎംസിസി ഖത്തര്‍ തളിക്കുളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ദില്‍ഷാദ് സ്വാഗതവും ട്രഷര്‍ റഷിന്‍ നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!