Local News

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിന്റെ ഏകീകൃത സേവന വകുപ്പുമായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തന സമയമറിയാം

ദോഹ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിന്റെ ഏകീകൃത സേവന വകുപ്പുമായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തന സമയമറിയാം . മിസൈമീര്‍, അല്‍ ശഹാനിയ, അല്‍ റയ്യാന്‍, ഉം സലാല്‍, അല്‍ വകറ, അല്‍ ഖോര്‍, ഉമ്മുല്‍ സനീം, അല്‍ ശമാല്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രം രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പ്രവര്‍ത്തിക്കുക.
എച്ച്. എം.സി, ലുസൈല്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കും.
ഖത്തര്‍ എയര്‍വേയ്‌സിലെ സേവന കേന്ദ്രം 7 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെ പ്രവര്‍ത്തിക്കും.
സൂഖ് വാഖിഫ്, ദ പേള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പ്രവര്‍ത്തിക്കുക.

Related Articles

Back to top button
error: Content is protected !!