ജൂണില്‍ 20.7 ദശലക്ഷം ക്യുബിക് മീറ്റര്‍ ശുദ്ധീകരിച്ച മലിനജലം ജലസേചനത്തിനായി ഉപയോഗിച്ചു
ദോഹ: സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് മാലിന്യ സംസ്‌കരണവും മെച്ചപ്പെടുത്തുന്നതിനായി, 2030-ഓടെ 100% മലിനജലത്തിന്റെ പുനരുപയോഗം ലക്ഷ്യമിടുന്ന ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന തന്ത്രത്തിന് അനുസൃതമായി മലിനജലം സംസ്‌കരിക്കുന്നതിലും പുനരുപയോഗിക്കുന്നതിലും ഖത്തര്‍ മുന്നേറുന്നതായി റിപ്പോര്‍ട്ട്.
ദേശീയ ആസൂത്രണ കൗണ്‍സിലിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളമുള്ള ഹരിത ഇടങ്ങളിലെ ജലസേചനത്തില്‍ സംസ്‌കരിച്ച മലിനജലത്തിന്റെ ഉപയോഗം ഈ വര്‍ഷം ജൂണില്‍ 13.1 ദശലക്ഷം ക്യുബിക് മീറ്ററായി ഉയര്‍ന്നു. 2024 മെയ് മാസത്തെ അപേക്ഷിച്ച് 7.5 ശതമാനവും 2023 ജൂണിനെ അപേക്ഷിച്ച് 11.6 ശതമാനവും വര്‍ധനയാണിത്.
ശുദ്ധീകരണത്തിനു ശേഷമുള്ള മലിനജലം 2023 ജൂണിലെ 22,701,000 ക്യുബിക് മീറ്ററില്‍ നിന്ന് 2024 ജൂണില്‍ 23,748,000 ക്യുബിക് മീറ്ററായി വര്‍ദ്ധിച്ചു, ഇത് 4.6 ശതമാനം വര്‍ധിച്ചു.
2023 ജൂണിലെ 6.3 ദശലക്ഷം ക്യുബിക് മീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ജൂണില്‍ 7.6 ദശലക്ഷം ക്യുബിക് മീറ്ററിലധികം സംസ്‌കരിച്ച മലിനജലം കൃഷിയില്‍ വീണ്ടും ഉപയോഗിച്ചു, ഒരു വര്‍ഷത്തില്‍ 20.8 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.