Uncategorized

ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം ഇരുപത്തി നാലാമത് മുഹമ്മദ് മുഹിയുദ്ധീന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

ദോഹ. ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയും എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയും സഹകരിച്ച് നല്‍കിവരുന്ന ഇരുപത്തി നാലാമത് മുഹമ്മദ് മുഹിയുദ്ധീന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. മുന്‍ മന്ത്രിയും മുസ് ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.
ആദം കുഞ്ഞി തളങ്കര അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ കാസര്‍ഗോഡ് മണ്ഡലം കെഎംസിസി അംഗങ്ങളുടെ മക്കളെ മുസ് ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ അബ്ദുറഹിമാന്‍ അനുമോദിച്ചു. ഡോ. എം.പി ഷാഫി ഹാജി, ലുക്മാനുല്‍ ഹക്കിം തളങ്കര തുടങ്ങിയവര്‍ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഷഫീഖ് ചെങ്കള സ്‌കോളര്‍ഷിപ്പ് വിശദീകരണം നടത്തി. ചടങ്ങില്‍ മുനീര്‍ ഹാജി കമ്പാര്‍,നിസാര്‍ തളങ്കര, കെ.ബി കുഞ്ഞാമു ഹാജി, അഷ്റഫ് ഇടനീര്‍, നാസര്‍ ചെര്‍ക്കള,ടി.ഇ മുക്താര്‍,മൂസ ബി ചെര്‍ക്കള,സഹീര്‍ ആസിഫ്,അനസ് എതിര്‍ത്തോട്,താഹ തങ്ങള്‍,ഡോ. അമാനുല്ല വടക്കാങ്ങര,അഡ്വ.അബ്ദുള്ള ബെവിഞ്ച,കെ.എം ബഷീര്‍,സിദ്ദിഖ് സന്തോഷ് നഗര്‍, അന്‍സാഫ് കുന്നില്‍,ഹനാന ഷാഹ്‌മ,കെഎംസിസി ഖത്തര്‍ നേതകളായ ബഷീര്‍ ചെര്‍ക്കള, ഫൈസല്‍ ഫില്ലി,ബഷീര്‍ കെഎഫ്‌സി, ഷംനാസ് തളങ്കര ,മുന്‍ മണ്ഡലം നേതാക്കളായ കുന്നില്‍ മുഹമ്മദ്, ഇസ്മായില്‍ സി എച്ച് , ഹമീദ് മാന്യ, സുബൈര്‍ മാര, റിയാസ് ചെര്‍ക്കള പി എ മഹ്‌മൂദ്, റഹീം ബെള്ളൂര്‍ , അബ്ദുല്ല ,ഇബ്രാഹിം ബാവിക്കര,ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ,ഇക്ബാല്‍ ബങ്കരകുന്നു തുടങ്ങിയവര്‍ സംസാരിച്ചു. അഷ്റഫ് കൊളത്തുങ്കര പ്രാര്‍ത്ഥന നടത്തി. ഷാനിഫ് നെല്ലിക്കട്ട സ്വാഗതവും ജാഫര്‍ കല്ലങ്കടി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!