Local News
മുസാഫിറിന്റെ ‘ആഫ്രിക്കന്‍ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം’ പ്രകാശനം ചെയ്തു
ദോഹ. പ്രവാസ ലോകത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുക്കാരനുമായ മുസാഫിര്‍ ഇരുമ്പുഴി എഴുതി ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച ആഫ്രിക്കന്‍ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം എന്ന പുസ്തക പ്രകാശനം മലപ്പുറം റൂബി ലോഞ്ചില്‍ നടന്നു.
സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ കെ.എന്‍എ ഖാദറിന് ആദ്യ കോപ്പി നല്‍കി ആലങ്കോാട് ലീലകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്.
അഡ്വ.കെ.മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു.
ഹരിതം ബുക്‌സ് മേധാവി പ്രതാപന്‍ തായാട്ട്, ഡോ. എസ്. ഗോപു, പി.പി. സുനീര്‍ എം.പി, വി.മുസഫര്‍ അഹമദ്, അജിത് കോളാടി, വിപി.ഷൗക്കത്തലി, നീനാ ശബരീഷ്, ഉസ്മാന്‍ ഇരുമ്പുഴി സംസാരിച്ചു. പ്രദീപ് സ്വാഗതവും മുസാഫിര്‍ നന്ദിയും പറഞ്ഞു.