Breaking News

ഖത്തറിലേക്ക് 17 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തര്‍ കസ്റ്റംസ്

ദോഹ: ഖത്തറിലേക്ക് 17 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിലെയും ഖത്തര്‍ കസ്റ്റംസിലെയും ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. പാഴ്‌സലുകളില്‍ മയക്ക്മരുന്ന് ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പോലീസ് നായ വിഭാഗത്തിന് സംശയം തോന്നിയതിനെ തുടര്‍ന്ന്, കൂടുതല്‍ പരിശോധനയ്ക്കായി ഹമദ് തുറമുഖത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അയക്കുകയായിരുന്നു. ആഭരണങ്ങളും കരകൗശല വസ്തുക്കളും അടങ്ങിയ പാഴ്‌സലുകള്‍ക്കുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എക്സ്റേ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മര ഉരുപ്പടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇതിന്റെ വീഡിയോയും ഖത്തര്‍ കസ്റ്റംസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!