Uncategorized

വയനാടിന് ഡോം ഖത്തറിന്റെ കൈതാങ്ങ്

ദോഹ: വയനാട് പ്രളയ ദുരന്ത നിവാരണത്തിന് ഖത്തറിലെ കൂട്ടായ്മകളില്‍ നിന്നും മറ്റുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടത്തുന്ന ധന സമാഹരണത്തിന് ഒരു കൈത്താങ്ങായി മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്‌പോറ ഓഫ് മലപ്പുറം ( ഡോം ഖത്തര്‍ ).

ഡോം ഖത്തറിന്റെ സഹായ ധനം ഡയസ്‌പോറ ഓഫ് മലപ്പുറത്തിന്റെ നിര്‍വാഹക അംഗങ്ങളുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ ഐസിബിഎഫ് ഭാരവാഹികള്‍ക്ക് തുമാമയിലെ ഐ സി ബി എഫ് ആസ്ഥാന മന്ദിരത്തില്‍ വെച്ച് കൈമാറി.

സഹായധന കൈമാറല്‍ ചടങ്ങിന് ഡോം ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോം നല്‍കിയ സഹായവും,ഡോമിന്റെ പ്രവര്‍ത്തനങ്ങളും ഏറെ ശ്ലാഘനീയമാണെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മറുപടി ഭാഷണത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. സെക്രട്ടറി സിദ്ദീഖ് ചെറുവല്ലൂര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!