Uncategorized
പത്താമത് ഖത്തര്‍ പേഷ്യന്റ് സേഫ്റ്റി വീക്കിന്റെ ശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു
ദോഹ. പത്താമത് ഖത്തര്‍ പേഷ്യന്റ് സേഫ്റ്റി വീക്കിന്റെ ശാസ്ത്ര സമ്മേളനം ചൊവ്വാഴ്ച പൊതുജനാരോഗ്യ മന്ത്രാലയം ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ വിദഗ്ധര്‍ സംബന്ധിക്കും. ‘രോഗിയുടെ സുരക്ഷയ്ക്കായി രോഗനിര്‍ണയം മെച്ചപ്പെടുത്തുക’ എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രധാന വിഷയം.