ഇസുസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണിക്ക് സക്സസ് മന്ത്രാസ് സമ്മാനിച്ചു

ദോഹ.ഖത്തറിലെ ഇസുസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണിക്ക് സക്സസ് മന്ത്രാസ് സമ്മാനിച്ചു. ദോഹയിലെ ഇസുസു ഓഫീസില്‍ നേരിട്ടെത്തി ഗ്രന്ഥകാരന്‍ അമാനുല്ല വടക്കാങ്ങരയാണ് പുസ്തകം സമ്മാനിച്ചത്. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.