നാടക സൗഹൃദം ദോഹ പത്താം വാര്‍ഷികം ആഘോഷിക്കുന്നു
ദോഹ. ഖത്തറിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ വളരെ വിപുലമായ പരിപാടികളോടെ അതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഐ സി സി മുംബെ ഹാളില്‍ സ്വാഗത സംഘ രൂപീകരണ യോഗം നടന്നു.
ദോഹയിലെ നാടക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഒത്തു ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആഷിക്ക് മാഹി സ്വാഗതം പറഞ്ഞു, പ്രസിഡന്റ് മജീദ് സിംഫണി അധ്യക്ഷത വഹിച്ചു.
മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ജീവിതവും അദ്ദേഹത്തിന്റെ കവിതകളും, പാട്ടുകളും ഉള്‍പ്പെടുത്തി 60 ല്‍ അധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഇശലുകളുടെ സുല്‍ത്താന്‍ എന്ന ഒരു മെഗാ ഷോ ആണ് ആസൂത്രണം ചെയ്യുന്നത്.
നവംബര്‍ മൂന്നാം വാരത്തില്‍ ആണ് ഈ മെഗാ ലൈറ് ആന്‍ഡ് സൗണ്ട് ഷോ നടക്കാന്‍ പോകുന്നത്.
ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ , കെ കെ ഉസ്മാന്‍, ഡോക്ടര്‍ റഷീദ് പട്ടത്ത് , ജോപ്പച്ചന്‍ തെക്കേക്കൂറ്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
തുടര്‍ന്ന് കെ കെ ഉസ്മാന്‍ ചെയര്‍മാന്‍ ആയും, ജോപ്പച്ചന്‍, ഡോക്ടര്‍ റഷീദ് പട്ടത്ത് വൈസ് ചെയര്‍മാന്‍മ്മാര്‍ ആയും സ്വാഗത സംഘ രൂപീകരിച്ചു. മറ്റു ഭാരവാഹികളെ പിന്നീട് തിരഞ്ഞെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
നാടക സൗഹൃദം കള്‍ച്ചറല്‍ കണ്‍വീനര്‍ അന്‍വര്‍ ബാബു, മീഡിയ & പബ്ലിസിറ്റി മെമ്പര്‍ മുസ്തഫ എലത്തൂര്‍, കോ ഓര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ ചേറ്റുവ, ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗം സറീന അഹദ് , ഷാഫി റഹീപ് മീഡിയ, റഫീഖ് മേച്ചേരി,അരുണ്‍ പിള്ള, ബിന്ദു കരുണ്‍, അബ്ദുല്‍ അഹദ് , ഷമീല്‍, പ്രദുഷ്, മുനീര്‍, തന്‍സീം കുറ്റ്യാടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
നവാസ് മുക്രിയകത് നന്ദി പറഞ്ഞു. നിമിഷ നിഷാദ് ആയിരുന്നു അവതാരക