ക്യു.കെ.ഐ.സി. കരിയര്‍ ഗൈഡന്‍സ് ക്ലാസ് നാളെ
ദോഹ: തൊഴില്‍ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളെ മനസ്സിലാക്കി മുന്നോട്ട് പോകാനും തൊഴിലന്വേഷണത്തിനു സഹായകരമാകുന്ന പുത്തന്‍ സാങ്കേതിക വിദ്യകളെ അടുത്തറിയാനും ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രീയേറ്റിവിറ്റി വിങ് സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമായ ‘കരിയര്‍ ട്യൂണിങ്’ നാളെ വ്യാഴാഴ്ച വൈകുന്നേരം സലത്ത ജദീദിലെ ക്യു.കെ.ഐ.സി ഹാളില്‍ വെച്ചു നടക്കും.
ഖത്തറിലെ പ്രമുഖ കരിയര്‍ ഗൈഡന്‍സ് റിസോര്‍സ് പേഴ്‌സണ്‍ ആയ സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കുന്ന ക്ലാസില്‍ തൊഴിലന്വേഷണത്തിലും നൈപുണ്യ വര്‍ദ്ധനവിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ എങ്ങനെ സഹായകരമാവും എണ്ണത്തിലും വ്യത്യസ്ത സാമൂഹിക മാധ്യമങ്ങളെ എങ്ങനെ നമുക്ക് അനുഗുണമായി ഉപയോഗിക്കാം എണ്ണത്തിലും കൃത്യമായ പരിശീലനം നല്‍കും.
ക്യു.കെ.ഐ.സി. ജനറല്‍ സെക്രട്ടറി മുജീബ് റഹ്‌മാന്‍ മിശ്കാത്തി ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സി.പി. ഷംസീര്‍, അബ്ദുല്‍ ഹകീം പിലാത്തറ, സ്വലാഹുദ്ധീന്‍ സ്വലാഹി, മുഹമ്മദ് ഫബില്‍ എന്നിവര്‍ സംബന്ധിക്കും..