Breaking News
സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവുമധികം പിന്തുടരുന്ന എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര
ദോഹ. സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവുമധികം പിന്തുടരുന്ന എയര്‍ലൈന്‍ ആയി ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് . വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ഖത്തര്‍ എയര്‍വേയ്സിന്
47 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.
ഫേസ്ബുക്കില്‍ 30 ദശലക്ഷം ഫോളോവേഴ്സ്, 3.52 ദശലക്ഷം യൂട്യൂബ് സബ്സ്‌ക്രൈബര്‍, ടിക് ടോക്കില്‍ 3.4 ദശലക്ഷം ഫോളോവേഴ്സ് എന്നിങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ സാന്നിധ്യം.