Local News

ക്യാമ്പസ് ലീഗ് ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തു

ദോഹ : എം എ എം ഒ കോളേജ് ഖത്തര്‍ അലുംനി സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ക്യാമ്പസ് ലീഗ് ഖത്തര്‍ ( സി എല്‍ ക്യു ) ലോഗോ പ്രകാശനം ഖത്തര്‍ ഒളിംപിക്‌സ് & സ്‌പോര്‍ട്‌സ് മ്യൂസിയം ഡയറക്റ്റര്‍ അബ്ദുല്ല യൂസുഫ് അല്‍ മുല്ല നിര്‍വഹിച്ചു .
സംഘാടന സമിതി ചെയര്‍മാന്‍ അഷ്‌റഫ് ബ്രില്യന്റ് ,കോര്‍ഡിനേറ്റര്‍ ഫാരിസ് ലൂപ് മീഡിയ , കണ്‍വീനര്‍ ഷംസു കൊടുവള്ളി , പ്രസിഡന്റ് ഇല്യാസ് കെന്‍സാ , ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്നമംഗലൂര്‍ , ഷാഫി ചെറൂപ്പ ,അബ്ബാസ് മുക്കം , നിഷാദ് കെ എന്നിവര്‍ പങ്കെടുത്തു .
16 ഇന്റര്‍ കോളേജ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നവംമ്പര്‍ 29 ന് നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!