Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

താജ് ബിരിയാണി റസ്റ്റോറന്റ് നവംബര്‍ 15 മുതല്‍ ദോഹയില്‍

ദോഹ: താജ് ബിരിയാണി റസ്റ്റോറന്റ് നജ്മ അല്‍ ഷഹീം സ്ട്രീറ്റില്‍ നവംബര്‍ 15 വെള്ളിയാഴ്ച ഉച്ചക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കശ്മീര്‍, ലക്‌നൗ, ഹൈദരബാദി, ചെന്നൈ, കേരള സ്റ്റൈലിലുള്ള വ്യത്യസ്ത ബിരിയാണികള്‍ ലഭ്യമാകുന്ന താജ് ബിരിയാണി റസ്റ്റോറന്റില്‍ രുചിയൂറും വിഭവങ്ങളും ലഭ്യമാണ്. ഫിഷ് തവകളുടെ വിവിധ രുചികള്‍, തന്തൂര്‍, ചൈനീസ്, മോമോസ്, ചാട്ട് തുടങ്ങിയവയിലും താജ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

വിവിധയിനങ്ങളിലും തരങ്ങളിലുമുള്ള ജ്യൂസുകളും താജ് ബിരിയാണി റസ്റ്റോറന്റിന്റെ പ്രത്യേകതയാണ്.

താജിന്റെ മനോഹരമായ അന്തരീക്ഷത്തില്‍ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ടേക്ക് എവെ, ഡെലിവറി, ഔട്ട്‌ഡോര്‍ കാറ്ററിംഗ്, പാര്‍ട്ടി ഓര്‍ഡര്‍ എന്നിയുമുണ്ടാകും.
മികച്ച ഷെഫുമാരുടെ മേല്‍നോട്ടത്തില്‍ പാകപ്പെടുത്തിയെടുക്കുന്ന രുചി വൈവിധ്യങ്ങള്‍ ആസ്വാദകരുടെ മനവും വയറും നിറയ്ക്കും.

വിശാലമായ പാര്‍ക്കിംഗ്, പരിപാടികള്‍ക്കായി മിനി ഹാള്‍ എന്നിവയും താജിന്റെ പ്രത്യേകതകളാണ്.

വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് കടവത്തൂര്‍, സ്ഥാപകന്‍ അക്സര്‍ മുഹമ്മദ്, ഡയറക്ടര്‍ മുഹമ്മദ് ഷംനാസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button