ഖത്തര്‍ യൂണിവേര്സിറ്റിയില് പൊന്‍തിളക്കവുമായി മലയാളി പെണ്‍കൊടികള്‍

അമാനുല്ല വടക്കാങ്ങര
ഖത്തര്‍ യൂണിവേര്സിറ്റിയിലെ പെണ്‍കുട്ടികളുടെ നാല്പത്തിയൊമ്പതാം ബിരുദദാന ചടങ്ങില്‍ ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടി ഖത്തര്‍ അമീറിന്റെ ഭാര്യ ശൈഖ ജോവാഹര് ബിന്ത് ഹമദ് ബിന്‍ സുഹൈം അല്‍താനിയില്‍ നിന്നും സ്വര്‍ണമെഡല്‍ നേടിയ മലയാളി പെണ്‍കൊടികള്‍ പ്രവാസി സമൂഹത്തിന് അഭിമാനമായി.
കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ കോഴിക്കോട്- കൊയിലാണ്ടി കൊല്ലം സ്വദേശികളായ മുഹമ്മദ് റഫീഖ്, റസിയ റഫീഖ് ദമ്പതികളുടെ മകള്‍ മനാല്‍ മുഹമ്മദ് റഫീഖ്, അക്കൗണ്ടിംഗ്, ബിസിനസ് അനലിറ്റിക്സില്‍ ബിരുദം നേടിയ
കോഴിക്കോട്- പാറക്കടവ്-നാദാപുരം സ്വദേശികളായ ബഷീര്‍ ചോരങ്ങോട്ട്, ഹാജറ കെ.കെ ദമ്പതികളുടെ മകള്‍
റിഫാന ബഷീര്‍ ചോരങ്ങോട്ട്, മെക്കാട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ കോഴിക്കോട്- വടകര -കീഴല്‍ സ്വദേശികളായ മുനീര്‍ അഹമ്മദ് ഇത്തിലോട്ട്, ബല്‍ക്കീസ് മുനീര്‍ എന്നിവരുടെ മകള്‍ മുഹ്സിന മുനീര്‍ എന്നിവരാണ് മികച്ച വിജയം നേടി പ്രവാസി മലയാളികള്‍ക്ക് അഭിമാനമായത്.
