ഇശലുകളുടെ സുല്‍ത്താന്‍ നാളെ
ദോഹ. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ കാവ്യ ജീവിതത്തിലൂടെയുള്ള ദൃശ്യാവിഷ്‌കാരം ഇശലുകളുടെ സുല്‍ത്താന്‍ നാളെ വൈകുന്നേരം 6.30 ന് എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
നൂറില്‍പരം കലാകാരന്മാര്‍ അണി നിരക്കുന്ന സാങ്കേതികതയുടെ പൂര്‍ണ്ണത കൊണ്ടും പ്രകാശ – ശബ്ദ വിന്യാസങ്ങളുടെ മികവ് കൊണ്ടും കാണികളെ പുതിയ തലത്തില്‍ എത്തിക്കുന്ന ഒരു പ്രോഗ്രാമായിരിക്കുമിതെന്നാണ് പ്രതീക്ഷിക്കുന്നത്.
പതിറ്റാണ്ടുകളായി ശബ്ദ -ശ്രവ്യ -ദൃശ്യ മിശ്രണത്തിലും നാടകത്തെയും നെഞ്ചിലേറ്റിയ മജീദ് സിംഫണി സംവിധാനം ചെയ്യുന്ന ഈ വിരുന്നു സിദ്ദിഖ് വടകരയുടെ പ്രതിഭാസ്പര്‍ശം കൂടിയേല്‍ക്കുമ്പോള്‍ മറ്റൊരൂ തലത്തിലേക്ക് ഉയരും.
നാട്ടില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള കലാകാരന്‍മാര്‍ അരങ്ങത്തു എത്തുമ്പോള്‍ ഇത് വരെ ഖത്തര്‍ കണ്ടിട്ടില്ലാത്ത ദൃശ്യാവിഷ്‌കാരത്തിന്റെ ചരിത്രം കുറിക്കുന്ന നിമിഷങ്ങള്‍ക്ക് ആകും എം ഇ എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുങ്ങിയിരിക്കുന്ന മഹാവേദി സാക്ഷിയാവുക.
പ്രവേശനം സൗജന്യം ആണെങ്കിലും പാസ് മൂലം നിയ്രന്തിച്ചിരിക്കുന്നു.
പാസുകള്‍ ആവശ്യമുള്ളവര്‍ക്ക് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 8 മണി വരെ ബര്‍വാ വില്ലേജില്‍ ദേ പുട്ടിനു എതിര്‍ വശമുള്ള സിംഫണി എലക്ട്രോണിക്‌സില്‍ നിന്നും സ്വന്തമാക്കാം.