വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ അനക്‌സ് പാലക്കാടിനും ടിജെഎസ് വി തൃശൂരിനും ജയം
ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ കളിയില്‍ വ്യാഴാഴ്ച നടന്ന മല്‍സരങ്ങളില്‍ അനക്‌സ് പാലക്കാടിനും ടിജെഎസ് വി തൃശൂരിനും ജയം
ആദ്യ കളിയുടെ 29 ാം മിനുട്ടില്‍ 28 ാം നമ്പര്‍ താരം ഷാന്‍ ട്രാവന്‍കൂറിന് വേണ്ടി ആദ്യം ഗോള്‍ നേടി.
30 ാം മിനുട്ടില്‍ പെനാല്‍റ്റി യിലൂടെ പാലക്കാട് ഗോള്‍ മടക്കി. അവരുടെ 29 ആം നമ്പര്‍ മുസമ്മില്‍ ആണ് പെനാല്‍റ്റി ഗോള്‍ സ്‌കോര്‍ ചെയ്തത്. 69 ആം മിനുട്ടില്‍ മുസമ്മില്‍ വീണ്ടും പാലക്കാടിന് വേണ്ടി രണ്ടാം ഗോള്‍ നേടി.
മുസമ്മില്‍ പാലക്കാട് തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.
രണ്ടാമത്തെ കളി തൃശൂര്‍ ടീമുകളുടെ ശക്തി പ്രകടനമായി മാറി. ഇരുഭാഗത്തെക്കും മാറി മാറി തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍.
മനോഹരമായ ഫുട്‌ബോള്‍.
അവസാനം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തി ആരും വിട്ടുകൊടുക്കാതെ കടുത്ത മത്സരം. തീ പാറുന്ന പോരാട്ടം. അതിനിടക്ക് അപ്രതീക്ഷിതമായി ഗോളുകള്‍ പിറന്നു.
കളിയുടെ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ കണ്ണനും (ജേഴ്സി 15) ആഷിറും (20) ടിജെഎസ് വി ക്കു വേണ്ടി ഓരോ ഗോള്‍ വീതം നേടി.
39 ആം മിനുട്ടില്‍ അഭിനന്ദ് ഫോട്ടിന് വേണ്ടി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 53 ആം മിനുട്ടില്‍ കണ്ണന്‍ വീണ്ടും ഒരു ഗോള്‍ കൂടി നേടി ടിജെഎസ് വി യെ മുന്നിലെത്തിച്ചു.
ടിജെഎസ് വി യുടെ കണ്ണന്‍ ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്.