ഖത്തര്‍ എയര്‍വേയ്സിന്റെ ആഗോള ആസ്ഥാനം 2025-ല്‍ മുഷൈറബ് ഡൗണ്‍ടൗണിലേക്ക് മാറ്റും

ദോഹ: ഖത്തര്‍ എയര്‍വേയ്സിന്റെ ആഗോള ആസ്ഥാനം 2025-ല്‍ മുഷൈറബ് ഡൗണ്‍ടൗണിലേക്ക് മാറ്റും. ഖത്തര്‍ എയര്‍വേയ്സിന്റെ പ്രധാന ഓഫീസില്‍ നടന്ന ഒപ്പിടല്‍ ചടങ്ങില്‍ മഷെരീബ് പ്രോപ്പര്‍ട്ടീസ് ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സഅദ് അല്‍ മുഹന്നദി പങ്കെടുത്ത ചടങ്ങിലാണ് വാര്‍ത്ത പ്രഖ്യാപിച്ചത്.
ദോഹയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുതിയ ഓഫീസുകള്‍, എയര്‍ലൈനിന്റെ ഹബ് ഓപ്പറേഷന്‍സ് സെന്ററായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ്. പരസ്പരം ബന്ധിപ്പിച്ച നാല് ടവറുകളിലായി ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാര്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യും.
എല്ലാ ദോഹ മെട്രോ ലൈനുകളും ബന്ധിപ്പിക്കുന്ന മുഷൈരിബ് മെട്രോ സ്റ്റേഷനില്‍ നിന്ന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന മുഷൈരിബ് ഡൗണ്‍ ടൗണിലെ ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ ആസ്ഥാനം ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സൗകര്യമാകും.