Local News
വിജയമന്ത്രങ്ങള്‍ പ്രമുഖര്‍ക്ക് സമ്മാനിച്ചു
ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങളുടെ ഏഴാം ഭാഗം പ്രമുഖര്‍ക്ക് സമ്മാനിച്ചു. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ആകാശവാണി മഞ്ചേരി നിലയത്തിലെ പ്രാഗ്രാം പ്രസന്ററും ട്രെയിനറുമായ മുനീര്‍ ആമയൂര്‍, സിജി മലപ്പുറം പ്രസിഡണ്ട് ടി.ജമാലുദ്ധീന്‍, സിജി മലപ്പുറം കരിയര്‍ കോര്‍ഡിനേറ്റര്‍ മുജീബ് റഹ് മാന്‍ എന്‍.കെ എന്നിവര്‍ക്കാണ് ഗ്രന്ഥകാരന്‍ നേരിട്ടെത്തി പുസ്തകം സമ്മാനിച്ചത്.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രയോജനകരമായ കഥകളും ഉദ്ധരണികളും കൊണ്ട് ധന്യമായ പരമ്പരയാണ് വിജയമന്ത്രങ്ങള്‍.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്‌സാണ് പ്രസാധകര്‍.