Breaking News

ഇരുപത്തിരണ്ടാമത് ദോഹ ഫോറം ശനിയാഴ്ചയാരംഭിക്കും

ദോഹ: ഇരുപത്തിരണ്ടാമത് ദോഹ ഫോറം ശനിയാഴ്ചയാരംഭിക്കും . ‘ദി ഇന്നൊവേഷന്‍ ഇംപറേറ്റീവ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ദ്വിദിന ഫോറം നയരൂപകര്‍ത്താക്കള്‍ക്കും ചിന്താ നേതാക്കള്‍ക്കും നവീനര്‍ക്കുമായി കൂടിക്കാഴ്ച നടത്താനും ആശയങ്ങള്‍ കൈമാറാനും ഫലപ്രദവുമായ പരിഹാരങ്ങള്‍ക്കുള്ള വഴികള്‍ തേടാനുമുള്ള സുപ്രധാനമായ അവസരമാണ്.

ലോകാടിസ്ഥാനത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും അക്രമങ്ങളുടെ ത്വരിതഗതിയിലും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു പ്രമുഖ വേദിയായി ഫോറം മാറും.

7 രാഷ്ട്രത്തലവന്മാര്‍, 7 ഗവണ്‍മെന്റ് തലവന്‍മാര്‍, 15 വിദേശകാര്യ മന്ത്രിമാര്‍, പ്രാദേശിക, അന്തര്‍ദേശീയ, യുഎന്‍ സംഘടനകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നേതാക്കളുമടക്കം 300-ലധികം പ്രഭാഷകരുമായി 150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 4,500-ലധികം പേര്‍ ഈ വര്‍ഷത്തെ ദോഹ ഫോറത്തില്‍ പങ്കെടുക്കും.
ഫോറം 80-ലധികം ചര്‍ച്ചാ സെഷനുകളിലൂടെ വിവിധ ആഗോള പ്രശ്നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ വാഗ്ദാനം ചെയ്യും

Related Articles

Back to top button
error: Content is protected !!