Breaking News

ഫിഫ അറബ് കപ്പ് ഖത്തര്‍ 2025, ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 എന്നിവയുടെ ഫൈനല്‍ നറുക്കെടുപ്പ് മെയ് 25 ന്

ദോഹ.ഫിഫ അറബ് കപ്പ് ഖത്തര്‍ 2025, ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 എന്നിവയുടെ ഫൈനല്‍ നറുക്കെടുപ്പ് മെയ് 25 ഞായറാഴ്ച ദോഹയില്‍ നടക്കുമെന്ന് ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ന്റെയും പ്രാദേശിക സംഘാടക സമിതി അറിയിച്ചു

റാഫിള്‍സ് ഹോട്ടലിലാണ് നറുക്കെടുപ്പ് നടക്കുക.

ഡിസംബര്‍ 1 മുതല്‍ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ല്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും. നിലവിലെ ചാമ്പ്യന്മാരായ അള്‍ജീരിയയും ആതിഥേയരായ ഖത്തറും ഉള്‍പ്പെടെ ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ഒമ്പത് ടീമുകള്‍ ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള ഏഴ് ടീമുകളെ നവംബറില്‍ നടക്കുന്ന പ്ലേ-ഓഫുകളിലൂടെ നിര്‍ണ്ണയിക്കും.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025, 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റായിരിക്കും, 25 ദിവസങ്ങളിലായി ആകെ 104 മത്സരങ്ങള്‍ നടക്കും. 2029 വരെ ഖത്തറില്‍ ആതിഥേയത്വം വഹിക്കുന്ന അഞ്ച് തുടര്‍ച്ചയായ പതിപ്പുകളില്‍ ആദ്യത്തേതാണ് 2025 പതിപ്പ്.

Related Articles

Back to top button
error: Content is protected !!