ഇരുപത്തിരണ്ടാമത് ദോഹ ഫോറം ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്യും
ദോഹ: ‘ദി ഇന്നൊവേഷന്‍ ഇംപറേറ്റീവ്’ ( നവീകരണത്തിന്റെ അനിവാര്യത) എന്ന പ്രമേയത്തില്‍ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ന് ആരംഭിക്കുന്ന ഇരുപത്തിരണ്ടാമത് ദോഹ ഫോറം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉദ്ഘാടനം ചെയ്യും
ലോകാടിസ്ഥാനത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും അക്രമങ്ങളുടെ ത്വരിതഗതിയിലും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു പ്രമുഖ വേദിയായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഫോറം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
7 രാഷ്ട്രത്തലവന്മാര്‍, 7 ഗവണ്‍മെന്റ് തലവന്‍മാര്‍, 15 വിദേശകാര്യ മന്ത്രിമാര്‍, പ്രാദേശിക, അന്തര്‍ദേശീയ, യുഎന്‍ സംഘടനകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നേതാക്കളുമടക്കം 300-ലധികം പ്രഭാഷകരുമായി 150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 4,500-ലധികം പേര്‍ ഈ വര്‍ഷത്തെ ദോഹ ഫോറത്തില്‍ പങ്കെടുക്കും.
ഫോറം 80-ലധികം ചര്‍ച്ചാ സെഷനുകളിലൂടെ വിവിധ ആഗോള പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കും.