ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഡിസംബര്‍ 13 ന് അല്‍ ഖോറില്‍
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഡിസംബര്‍ 13 ന് അല്‍ ഖോറില്‍ നടക്കും. അല്‍ ഖോറിലുള്ള സീഷോര്‍ എഞ്ചിനീയറിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക.
പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.
രാവിലെ 9 മണി മുതല്‍ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാശ് പേമെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ .
പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഇതേ സ്ഥലത്ത് വെച്ച് ഡിസംബര്‍ 20 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ വിതരണം ചെയ്യും.
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.