Uncategorized
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് മത്സരങ്ങള്‍, ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ എന്നിവയുടെ ഭാഗമായി ദോഹ മെട്രോയും ലുസൈല്‍ ട്രാമും പ്രയോജനപ്പെടുത്തിയത് 1.67 ദശലക്ഷം യാത്രക്കാര്‍
ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024, ദേശീയ ദിനാഘോഷങ്ങള്‍ എന്നിവ ഉള്‍പ്പെടെ 2024 ഡിസംബര്‍ 11 നും 18 നും ഇടയില്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കുകളിലെ മൊത്തം യാത്രക്കാരുടെ എണ്ണം ഏകദേശം 1.67 ദശലക്ഷം യാത്രക്കാരില്‍ എത്തിയതായി ഖത്തര്‍ റെയില്‍വേ കമ്പനി (റെയില്‍) അറിയിച്ചു.
ഈ കാലയളവില്‍ മെട്രോ ഉപയോക്താക്കളുടെ എണ്ണം ഏകദേശം 1.6 ദശലക്ഷം യാത്രക്കാരായിരുന്നു. അതേസമയം ട്രാം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 70,000 ആയിരുന്നു.
വിവിധ ഇവന്റ് ഏരിയകള്‍, ടൂര്‍ണമെന്റ് സ്റ്റേഡിയങ്ങള്‍, നെറ്റ്വര്‍ക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവ ആക്സസ് ചെയ്യാന്‍ ഈ യാത്രക്കാര്‍ മെട്രോ, ട്രാം നെറ്റ്വര്‍ക്കുകളെ ആശ്രയിച്ചു.