Uncategorized

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ജൂണ്‍ 24 ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 24 ന് വ്യാഴാഴ്ച നടക്കും.
എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത്.

ഉച്ചയ്ക്ക് ശേഷം 3 മണിക്ക്, ഇന്ത്യന്‍ അംബാസിഡര്‍ ഓണ്‍ലൈന്‍ വഴിയാണ് ഓപണ്‍ ഹൗസ് നടത്തുക. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!