Breaking News
ജനുവരി 5 ന് ഖത്തറില്‍ നടക്കുന്ന പിഎസ്ജിയും എഎസ് മൊണാക്കോയും തമ്മിലുളള ട്രോഫി ഡെസ് ചാമ്പ്യന്‍സ് മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പനയാരംഭിച്ചു
ദോഹ: ജനുവരി 5 ന് ഖത്തറില്‍ നടക്കുന്ന പിഎസ്ജിയും എഎസ് മൊണാക്കോയും തമ്മിലുളള ട്രോഫി ഡെസ് ചാമ്പ്യന്‍സ് മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പനയാരംഭിച്ചു. ലീഗ് 1 മക്‌ഡൊണാള്‍ഡ്‌സ് ചാമ്പ്യന്മാരും ഫ്രഞ്ച് കപ്പ് ജേതാക്കളുമായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ലീഗ് 1 റണ്ണേഴ്സ് അപ്പ് എഎസ് മൊണാക്കോയും തമ്മിലുള്ള മത്സരം പ്രാദേശിക സമയം വൈകുന്നേരം 7:30 ന് 974 സ്റ്റേഡിയത്തിലാണ് നടക്കുക.
https://www.roadtoqatar.qa/en എന്ന സൈറ്റില്‍ നിന്നാണ് ടിക്കറ്റുകള്‍ ലഭിക്കുക. കാറ്റഗറി 1 ന് 80 റിയാലും കാറ്റഗറി 2 ന് 30 റിയാലുമാണ് വില. ഒരാള്‍ക്ക് 10 ടിക്കറ്റുകള്‍ വരെ വാങ്ങാം.