Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്നുമുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ: പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കും. 2023-ലെ 16-ാം റൗണ്ട് മല്ഡസരങ്ങള്‍ കഴിഞ്ഞ ദിവസം അവസാനിച്ചപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന എട്ട് ടീമുകളില്‍ അഞ്ച് മുന്‍ ചാമ്പ്യന്മാരും ഉള്‍പ്പെടുന്നു.

ഇന്ന് അല്‍ റയ്യാനിലെ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ താജിക്കിസ്ഥാന്‍ ജോര്‍ദാനെ നേരിടുന്ന സര്‍പ്രൈസ് പാക്കേജോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിക്കുന്നത്. ഇന്ന് ഏത് ടീം ജയിച്ചാലും അത് ആദ്യമായി എഎഫ്സി ഏഷ്യന്‍ കപ്പ് സെമിഫൈനലിസ്റ്റുകളായി ചരിത്രം സൃഷ്ടിക്കും.

ഇന്നത്തെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ ഒരു ബ്ലോക്ക്ബസ്റ്ററായിരിക്കും. അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്‍മാരുടെ മീറ്റിംഗില്‍ ഓസ്ട്രേലിയ ദക്ഷിണ കൊറിയയെ നേരിടും.

ഇറാന്‍ ജപ്പാനെ നേരിടുന്നതോടെ ശനിയാഴ്ചത്തെ ആക്ഷന്‍ ആരംഭിക്കും. നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഖത്തറും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് നടക്കുക.

Related Articles

Back to top button