കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയിമെന്റ് ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയ്ക്ക് വൈറ്റ് മാര്‍ട്ട് മങ്കടയുട ഉപഹാരം
ദോഹ. കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ് വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയിമെന്റ് ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയ്ക്ക് വൈറ്റ് മാര്‍ട്ട് മങ്കടയുടെ ഉപഹാരം. ബ്യൂറോയുടെ ലൈബ്രറി ഹാളിലേക്ക് പെഡസ്റ്റല്‍ ഫാനാണ് വൈറ്റ് മാര്‍ട്ട് മങ്കട ഉപഹാരമായി നല്‍കിയത്.
യുജിസി നെറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ബ്യൂറോ നടത്തുന്ന സൗജന്യ പരിശീലന പരിപാടിയില്‍ വെച്ചാണ് ഉപഹാരം കൈമാറിയത്.
ഇഎംഎസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ നടന്ന ചടങ്ങില്‍ വൈറ്റ് മാര്‍ട്ട് മങ്കട എംഡി ജൗഹറലി തങ്കയത്തിലില്‍ നിന്നും സര്‍വകലാശാലാ എംപ്ലോയിമെന്റ് ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഉപ മേധാവി അമ്മാര്‍ ടി ഉപഹാരം ഏറ്റുവാങ്ങി. ഫാഹാം ജൗഹര്‍, ഫൈഹ ജൗഹര്‍, മുഹമ്മദ് ആഷിഖ് വിപി, അഞ്ജന വിജയന്‍, സജ്ന ബീഗം, ഡോ.ജാബിര്‍, ഡോ.അമാനുല്ല വടക്കാങ്ങര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.