Local News
ഖത്തര്‍ കായിക ദിനത്തില്‍ മോണിംഗ് ഓക് ഷന്‍ ടൂര്‍ണമെന്റിനൊരുങ്ങി പാലസ് സി സി സ്‌പോര്‍ട്‌സ്
ദോഹ. നിരവധി ടൂര്ണമെന്റുകളാല്‍ സമൃദ്ധമായ ഖത്തറിന്റെ കായിക മണ്ണിലേക്ക് ഖത്തര്‍ കായിക ദിനത്തോടനുബന്ധിച്ച് മറ്റൊരു ടൂര്‍ണമെന്റ് കൂടി അണിയിച്ചൊരുക്കുകയാണ് പാലസ് സി സി സ്‌പോര്‍ട്‌സ്. ഫ്‌ലഡ് ലൈറ്റുകള്‍ക്ക് കീഴില്‍ മാത്രം കണ്ട് വന്നിരുന്ന ഓക്ഷന്‍ ടൂര്‍ണമെന്റ് ആദ്യമായിതാ പകല്‍വെളിച്ചത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ അഭിമാനപുരസ്സരം സമര്‍പ്പിക്കുന്നു..
ഒട്ടനവധി സമ്മാനങ്ങളോടെ ഇന്ത്യന്‍ താരങ്ങളെ മാത്രം അണിനിരത്തി ഒരു ക്രിക്കറ്റ് മാമാങ്കത്തിനൊരുങ്ങുകയാണ് ടീം പാലസ് സിസി. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഈ ടൂര്‍ണമെന്റിനായുള്ള ഫ്രാഞ്ചൈസ രെജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്ലയേര്‍സ് രജിസ്‌ട്രേഷന്‍ ഉടനെ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 66601629 എന്ന നമ്പറില്‍ ബന്ധപ്പെടാം.