Local News

ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നത് മന്‍മോഹന്‍ സിംഗിന്റെ ദീര്‍ഘവീക്ഷണം : ഒഐസിസി ഇന്‍കാസ് യൂത്ത് വിങ്ങ്

ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ ഡോ:മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഒഐസിസി ഇന്‍കാസ് യൂത്ത് വിങ്ങ് അനുശോചനം അറിയിച്ചു.

ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത് മന്‍മോഹന്‍ സിംഗിന്റെ ദീര്‍ഘവീക്ഷണമാണന്നും പ്രസിഡണ്ട് നദീം മനാറിന്റെയും ജ:സെക്രട്ടറി ജംനാസ് മാലൂരിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ക്രിസ്തുമസ് പുതുവത്സരപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന ജിംഗിള്‍ & മിങ്കിള്‍ പരിപാടി മാറ്റിവെച്ചതായി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ലിംസണ്‍ പീച്ചിയും കണ്‍വീനര്‍ മുഹമ്മദ്ഷാ അഞ്ചലും സംയുക്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!