Breaking News
2024 ല്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ അമ്പത് ലക്ഷം കവിഞ്ഞു
ദോഹ: 2024 ല്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ അമ്പത് ലക്ഷം കവിഞ്ഞതായി ഖത്തര്‍ ടൂറിസം. 2023 നെ അപേക്ഷിച്ച് അന്താരാഷ്ട്ര വരവില്‍ ശ്രദ്ധേയമായ 25% വളര്‍ച്ച രേഖപ്പെടുത്തിയാണ് ഖത്തര്‍ ഈ ലക്ഷ്യം നേടിയത്. ഇത് ഒരു മുന്‍നിര ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നു.
”അഞ്ച് ദശലക്ഷം സന്ദര്‍ശകരെ മറികടന്നത് ഖത്തറിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായ നേട്ടമാണെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി പറഞ്ഞു. ലോകത്തെ അതിവേഗം വളരുന്നതും കുടുംബസൗഹൃദവുമായ പ്രധാന ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി രാജ്യത്തെ സ്ഥാപിക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്ക് ഞങ്ങളെ അടുപ്പിക്കുന്നതാണിത്.