നടുമുറ്റം വിന്റര്‍ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. ശൈത്യകാല അവധിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടുമുറ്റം ഖത്തര്‍ വിന്റര്‍സ്പ്ലാഷ് എന്ന തലക്കെട്ടില്‍ വിന്റര്‍ ക്യാമ്പ് നടത്തി. നുഐജയിലെ കാംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്താന്‍ പ്രചോദിപ്പിച്ചുകൊണ്ട് ഡോ. അബ്ദുസ്സലാം വിലങ്ങില്‍, സ്‌പോര്‍ട്‌സിലൂടെ സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കായികതാരം സാദിഖ് റഹ്‌മാന്‍, കുട്ടികള്‍ക്കിടയില്‍ പരസ്പര ബന്ധം ഊഷ്മളമാക്കി ജോളി തോമസ് , സാമ്പത്തിക അച്ചടക്കത്തിന്റെയും സമ്പാദ്യശീലങ്ങളുടെയും പാഠങ്ങള്‍ പകര്‍ന്ന് ആബിദ എന്‍ അബ്ദുല്ല, ടീം ബില്‍ഡിംഗിനെക്കുറിച്ച് റോഷ്‌ന അബ്ദുല്‍ജലീല്‍ , മൂല്യങ്ങളെ വിവിധ ആക്റ്റിവിറ്റികളിലൂടെ പഠിപ്പിച്ചുകൊണ്ട് തെരേസ തോമസ്, സ്‌ക്രീനിനും ഡിജിറ്റല്‍ ലോകത്തിനുമപ്പുറത്തേക്കുള്ള സൌഹൃദങ്ങളുടെ പുതിയ വഴികളെ പരിചയപ്പെടുത്തി ഫാത്വിമ ശബ്‌നം തുടങ്ങിയവര്‍ വൈവിധ്യമാര്‍ന്ന സെഷനുകള്‍ കുട്ടികള്‍ക്കായി നടത്തി. ജൂനിയര്‍ കുട്ടികള്‍ക്കായി ഖമറുന്നീസയും വാഹിദ നസീറും ചേര്‍ന്ന് ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് സെഷനും ആണ്‍കുട്ടികള്‍ക്കായി ബ്ലാസ്റ്റേഴ്‌സ് അക്കാദമി പ്രതിനിധികള്‍ ഫുട്ബാളിന്റെ പ്രാഥമിക പാഠങ്ങളും നല്‍കി.
നടുമുറ്റം പ്രസിഡന്റ് സന നസീം, വൈസ് പ്രസിഡന്റുമാരായ റുബീന മുഹമ്മദ് കുഞ്ഞി, നജ്‌ല നജീബ്, കണ്‍വീനര്‍മാരായ സുമയ്യ തസീന്‍, ഹുദ എസ് കെ, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും പ്രോഗ്രാം ഹെഡുമായ അഹ്‌സന കരിയാടന്‍, സജ്‌ന സാക്കി, രമ്യ കൃഷ്ണ,അജീന അസീം,ജമീല മമ്മു, ഹുമൈറ വാഹിദ്,ഹനാന്‍, വിവിധ ഏരിയ എക്‌സിക്യൂട്ടീവുകളും പ്രവര്‍ത്തകരും നേതൃത്വം കൊടുത്തു.