Local News
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിന് മികച്ച വിജയം

ദോഹ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആദ്യ ബാച്ചിന് നൂറുമേനി വിജയം. പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും മികച്ച വിജയം കൈവരിച്ചു. വിവിധ രാജ്യക്കാരായ വിദ്യാര്‍ത്ഥികള്‍ ആണ് ഗലീലിയോയുടെ ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. വ്യക്തമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ പഠനക്രമം തയ്യാറാക്കി കൃത്യമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കിയാണ് പരീക്ഷയ്ക്ക് അവരെ പര്യാപ്തരാക്കിയതെന്ന് പ്രിന്‍സിപ്പാള്‍ ജെ. ജയലക്ഷ്മി പറഞ്ഞു. ഈ അധ്യായന വര്‍ഷം ആരംഭിച്ചിരിക്കുന്ന പതിനൊന്നാം ക്ലാസിലെ സയന്‍സ് ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.