Local News

പ്രവാസി വെല്‍ഫെയര്‍ – വിന്റര്‍ കിറ്റ് വിതരണം

ദോഹ.പ്രവാസി വെല്‍ഫെയര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സഹകരണത്തോടെ വിന്റര്‍ കിറ്റുകള്‍ വിതരണം ചെയ്തു. മസറകളിലും ശൈത്യകാലത്ത് രാത്രികളില്‍ ഒറ്റപ്പെട്ട തൊഴിലിടങ്ങളില്‍ കഴിയുന്നവരെയും കണ്ടെത്തിയാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ അടങ്ങിയ വിന്റര്‍ കിറ്റുകള്‍ നല്‍കിയത്. മലബര്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് വിനോദ് എം. വി, റീജ്യണല്‍ എക്‌സിക്യൂട്ടീവ് സിജേഷ് എം എന്നിവരില്‍ നിന്ന് വിതരണത്തിനായുള്ള കിറ്റുകള്‍ പ്രവാസി വെല്‍ഫെയര്‍ സാമൂഹിക സേവന വിഭാഗം അംഗങ്ങളായ ഹാരിസ് എകരത്ത്, ഹഫീസുല്ല കെ.വി എന്നിവര്‍ ഏറ്റുവാങ്ങി. ശൈത്യകാലത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാരായ നൂറുകണക്കിനാളുകള്‍ക്ക് വിന്റര്‍കിറ്റ് ആശ്വാസകരമായി

Related Articles

Back to top button
error: Content is protected !!