അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
ആശയവിനിമയവും നേതൃപരിശീലനവും മെച്ചപ്പെടുത്താനുള്ള ലോകപ്രശസ്ത പ്ലാറ്റ്‌ഫോമായ ടോസ്റ്റ്മാസ്റ്റേഴ്‌സ് കൂട്ടായ്മയില്‍ അമേരിക്കയിലെ കോളറാഡോയില്‍ നിന്നുള്ള മികച്ച അംഗീകാരത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ഡി. ടി. എം കരസ്ഥമാക്കിയ വേവ്‌സ് ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് വി.സി, ഗ്ലോബല്‍ സെക്രട്ടറി അബ്ദുല്ല പൊയില്‍ എന്നിവരെ
മൈന്‍ഡ്ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ കമ്മ്യൂണിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.
ഖത്തറിലെ റോയല്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഖത്തര്‍ കമ്മ്യൂണ്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് അബ്ദുല്‍ ഗഫൂര്‍ റൊട്ടാന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ പി എച് സ്വാഗതം പറഞ്ഞു.
ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ കമ്മ്യൂണ്‍ നേതാക്കളായ ജാഫര്‍ മുറിച്ചാണ്ടി ,മുനീര്‍ എം കെ , സയീദ് സല്‍മാന്‍,ആയിഷ സല്‍മാന്‍, ഫാസില മഷ്ഹൂദ്, ഡോ.ഫസ്‌ന ഗഫൂര്‍, ജുനൈദ്, ജുമൈല്‍,ഫാത്തിമ ഗഫൂര്‍ നുഅയിം, നുഹ എന്നിവര്‍ സംസാരിച്ചു.
വി സി മഷ്ഹൂദും, അബ്ദുല്ല പൊയിലും അനുമോദന ചടങ്ങ് സംഘടിപ്പിച്ചതില്‍ നന്ദി അറിയിച്ചു.