Breaking News
ദോഹ ഹണി ഫെസ്റ്റിവല്‍ ജനുവരി 9 മുതല്‍ 18 വരെ
ദോഹ: ദോഹ ഹണി ഫെസ്റ്റിവല്‍ ജനുവരി 9 മുതല്‍ 18 വരെ ഉമ്മുസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാര്‍ഷിക കാര്യ വകുപ്പാണ് പത്ത് ദിവസത്തെ ഉത്സവം സംഘടിപ്പിക്കുന്നത്.
രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും ഫെസ്റ്റിവലില്‍ സന്ദര്‍ശകരെ സ്വീകരിക്കും.
പ്രാദേശിക കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ട് ഖത്തറിന്റെ സ്വാഭാവിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രാദേശിക തേനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്.