ലീഗ് ഓഫ് യൂനിവേഴ്‌സിറ്റീസ് അംഗങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറെ സന്ദര്‍ശിച്ചു
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് ലീഗ് ഓഫ് യൂനിവേഴ്‌സിറ്റീസ്, ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് നടത്തിയ ഇന്തോ- അറബ് റിലേഷന്‍സ് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ കാലിക്കറ്റ് യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി രവീന്ദ്രന്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ സതീശന്‍, എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ആഗോള പണ്ഡിത സഭയായ റാബിതതുല്‍ ആലം ഇസ്ലാമിയയ്യുമായി സഹകരണമുണ്ടാക്കാനും വിവിധ അക്കാദമിക തലങ്ങളില്‍ ധാരണയാകാനുമുള്ള പ്രാഥമിക ചര്‍ച്ചകളാണ് നടത്തിയത്.
ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് ജന. സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ്, പ്രൊഫ. ഡോ. അലവി ഈസാ അഹ്‌മദ് അല്‍ ഖൗലി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അബ്ദുല്ല മഗ്രിബി ലബനാന്‍, വലീദ് അബ്ദുല്‍ മുന്‍ഇം ഈജിപ്ത്, ഹാതിം സാല അബ്ദുല്ലത്വീഫ് മുഹമ്മദ് അല്‍റൂമി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അലി ഹസ്സന്‍ സെന്‍ഹൂര്‍ ഈജിപ്ത്,ഡോ. അബ്ദുറഹ്‌മാന്‍ അരീഫ് അല്‍ മലാഹിമി ജോര്‍ദാന്‍, ഡോ. സ്വാലിഹ് ബിന്‍ യൂസുഫ് അല്‍ ജൗദര്‍ ബഹ്‌റൈന്‍, പ്രൊഫ. ഡോ. രിയാദ് ബാസു ലബനാന്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
അറബിക് വകുപ്പ് മേധാവി ഡോ അബ്ദുല്‍ മജീദ് ടി.എ അറബിക് പഠന വകുപ്പ് അധ്യാപകരായ ഡോ. അലി നൗഫല്‍ ഡോ. മുനീര്‍ ജി.പി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.