
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്തറിലെ ടൂറിസം സാധ്യതകള്‍ അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തര്‍
ദോഹ: മെയ് 6 മുതല്‍ 9 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്തറിലെ ടൂറിസം സാധ്യതകള്‍ അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തര്‍ . ട്രാവല്‍, ടൂറിസം വ്യവസായത്തിന് ഖത്തര്‍ വാഗ്ദാനം ചെയ്യുന്ന ലക്ഷ്യസ്ഥാനങ്ങളും സൗകര്യങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി ടൂറിസം മേഖലയിലെ 43 പ്രതിനിധികള്‍ അടങ്ങുന്ന വൈവിധ്യമാര്‍ന്ന പ്രതിനിധി സംഘത്തെ വിസിറ്റ് ഖത്തര്‍ നയിക്കും.
വിനോദസഞ്ചാര വിപണിയിലെ പുതിയ മേഖലകള്‍ പര്യവേക്ഷണം ചെയ്യാനും സഹകരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും ടൂറിസം മേഖലയില്‍ അധിക നിക്ഷേപം ആകര്‍ഷിക്കാനും പ്രദര്‍ശകര്‍ക്ക് അവസരം ലഭിക്കും.