Breaking News
അപെക്‌സ് ബോഡി ഇലക്ഷന്‍ – സിഹാസ് ബാബു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ദോഹ. ജനുവരി 31ന് നടക്കുന്ന ഐസിസി, ഐസിബിഎഫ്, ഐ എസ് സി എന്നീ അപെക്‌സ് ബോഡികളുടെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നവരുടെ നോമിനേഷനുകള്‍ ഇന്ത്യന്‍ എംബസി സ്വീകരിച്ചു തുടങ്ങി.
ഐസിബിഎഫ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന സിഹാസ് ബാബു കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചു.
എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഐഷ് സിംഗാളിനാണ് ഇന്ത്യന്‍ എംബസി ഓഫിസില്‍ സിഹാസ് ബാബു പത്രിക സമര്‍പ്പിച്ചത്.
ജനുവരി 17 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മ നിരീക്ഷണത്തിനുശേഷം ജനുവരി 18 ന് സ്ഥാനാര്‍ത്ഥി പട്ടിക എംബസി പ്രസിദ്ധീകരിക്കും