Breaking News
വിസിറ്റ് ഖത്തറിന്റെ സീലൈന്‍ സീസണ് ഉജ്വല തുടക്കം
ദോഹ. വിസിറ്റ് ഖത്തറിന്റെ സീലൈന്‍ സീസണ് ഉജ്വല തുടക്കം . ജനുവരി 27 വരെ നടക്കുന്ന വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി, വൈവിധ്യമാര്‍ന്ന പകലും രാത്രിയും വിനോദ പരിപാടികള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് ഗണ്യമായ ഉത്തേജനം നല്‍കുന്നതാണ്. സീലൈന്‍ സീസണില്‍ വാഗ്ദാനം ചെയ്യുന്ന രാത്രികാല ആകര്‍ഷണങ്ങള്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന താമസക്കാരെയും സന്ദര്‍ശകരെയും ലക്ഷ്യമിട്ട് സീലൈന്‍ ബീച്ച് ഒരു സജീവമായ പ്രവര്‍ത്തന കേന്ദ്രമായി മാറിയിരിക്കുന്നു.
കായിക, യുവജന മന്ത്രാലയം, ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെയാണ് വിസിറ്റ് ഖത്തര്‍ സീലൈന്‍ സീസണ്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.